ലളിതവും ഏറ്റവും ചെറുതുമായ ഫുള്‍-ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി കാനണ്‍

കൊച്ചി: (www.kvartha.com 01.03.2019) ഇമേജിംഗ് സ്ഥാപന രംഗത്തെ പ്രമുഖരായ കാനണ്‍ ഇന്ത്യ, ഫുള്‍ഫ്രെയിം ഇന്റര്‍ചെയ്ഞ്ചബിള്‍-ലെന്‍സ് മിറര്‍ലെസ് ക്യാമറകളുടെ ഇഒഎസ് ആര്‍ ശ്രേണിയിലേക്കു
ള്ള രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കലായ ഇഒഎഎസ് ആര്‍പി അവതരിപ്പിച്ചു.

കാനണിന്റെ സ്വന്തം സാങ്കേതികവിദ്യയ്ക്കു മേല്‍ വികസിപ്പിച്ചിട്ടുള്ള ഡ്യുവല്‍ പിക്‌സല്‍ സിഎംഒഎസ് എഫ് സഹിതമുള്ള ഡിജിക് 8 ഇമേജ് പ്രൊസസറോട് കൂടിയ ഇഒഎസ് ആര്‍പി അനായാസമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഉതകും വിധമുള്ള പരിഷ്‌ക്കരിച്ച ഘടനയും മെച്ചപ്പെട്ട കാര്യക്ഷമതയോടെയും സമാനതകളില്ലാത്ത ദൃശ്യമികവ് നല്‍കുന്നു.

Canon EOS RP Budget Full-Frame Mirrorless Camera Now Available in India, Kochi, News, Business, Technology, Kerala.

ഇമേജിംഗ് രംഗത്തെ വിസ്മയം, വിവിധ വിഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫി പ്രേമികളെ ലക്ഷ്യമിട്ട്, ഉപയോക്താക്കള്‍ക്ക് മിതമായ വിലയില്‍ ഒരു ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുടെ ഗുണങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

ഇമേജിംഗ് രംഗത്തെ പ്രമുഖ കമ്പനി, ഇതുവരെ കാണാത്ത ഉയര്‍ന്ന ദൃശ്യ മികവ് ലഭ്യമാക്കി ഭാവിയിലേക്കുള്ള ചുവട് വെയ്പ്പ് നടത്തുകയാണ് പുതിയ ആര്‍എഫിലധികമുള്ള ലെന്‍സുകള്‍. 70ഇഫ്, എഫ്-എസ് എന്നീ നിലവിലെ കാനണിന്റെ ശ്രേണികളിലേക്ക് പൂര്‍ണമായും ആക്‌സസ് ഉപയോക്താക്കള്‍ക്ക് നല്‍കിക്കൊണ്ട് ഇഒഎസ് ആര്‍പി ആര്‍എഫ് മൗണ്ട് അഡാപ്റ്ററിനൊപ്പവും ഉപയോഗിക്കാനാകും. ഇഒഎസ് ആര്‍പി ഇന്ത്യയില്‍ താഴെപ്പറയുന്ന വിലയില്‍ ലഭ്യമാകും.

ഇഒഎസ് ആര്‍പി ബോഡി: 110,495.00/യു (എല്ലാ നികുതിയുമടക്കം)ഇഒഎസ് ആര്‍പി കിറ്റ് (ആര്‍എഫ് 24- 105ാm f/4L IS USM ലെന്‍സ് സഹിതം): 199,490.00/യു രൂപ (എല്ലാ നികുതിയുമടക്കം)ഇഒഎസ് ആര്‍പി ബോഡിയുടെയും ഇഒഎസ് ആര്‍പി കിറ്റിന്റെയും വില്‍പ്പന 2019 ഫെബ്രുവരി 27 മുതല്‍ ആരംഭിക്കും.


Keywords: Canon EOS RP Budget Full-Frame Mirrorless Camera Now Available in India, Kochi, News, Business, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?