പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു; ജയില്‍ വാര്‍ഡന്‍ പിടിയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു; ജയില്‍ വാര്‍ഡന്‍ പിടിയില്‍

കൊല്ലം: (www.kvartha.com 01.03.2019) ജയില്‍ വാര്‍ഡന്റെയും സുഹൃത്തുക്കളുടെയും മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വിനീത് ഒളിവിലായിരുന്നു. ഫെബ്രുവരി 16ന് ആക്രമി സംഘം വീട്ടില്‍ നിന്ന് പഠിച്ചുകൊണ്ടിരുന്ന ഐ ടി ഐ വിദ്യാര്‍ഥിയായ രഞ്ജിത്തിനെ(18) പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആളുമാറി മര്‍ദിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത ദിവസം രഞ്ജിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കും. രാഹുല്‍ സഹോദരനാണ്.

 Student dies of attack from jail warden in Kollam, Kollam, News, Kerala, attack, Crime, Death, Police, Case, Student, Treatment, hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Student dies of attack from jail warden in Kollam, Kollam, News, Kerala, attack, Crime, Death, Police, Case, Student, Treatment, Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?