പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു

മൂവാറ്റുപുഴ: (www.kvartha.com 01.03.2019) പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ഡോ. ബി. കലാം പാഷ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടക്കണം. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ 2010 ജനുവരി ഒന്നിന് നടത്തിയ ട്രാപ്പിലൂടെയാണ് പ്രതിയെ പിടികൂടിയത്.

2009 ഡിസംബര്‍ 31-ന് വടക്കേക്കര പട്ടണംകര പുളിക്കല്‍ ആന്റണിയോട് വീടിന് നമ്പരിടുന്നതിനും കെട്ടിട നികുതി കുറച്ചു കൊടുക്കുന്നതിനും 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു് വിജിലന്‍സ് പോലീസ് ഒരുക്കിയ കെണിയില്‍ പ്രതി അകപ്പെടുകയായിരുന്നു.

Panchayath secretary sentenced 3 years,News, Crime, Criminal Case, Vigilance, Ernakulam, Trapped, Corruption, Kerala

പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ എല്‍.ആര്‍ രജ്ഞിത് ഹാജരായി. പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതിന് രണ്ടു വര്‍ഷവും കൈക്കൂലി ആവശ്യപ്പെട്ടതിന് ഒരു വര്‍ഷവുമാണ് വിവിധ അഴിമതി നിരോധനവകുപ്പു പ്രകാരം പ്രതി പൊന്നപ്പനെ ശിക്ഷിച്ചതെന്ന് പ്രോസിക്യൂട്ടര്‍ രഞ്ജിത് കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Panchayath secretary sentenced 3 years,News, Crime, Criminal Case, Vigilance, Ernakulam, Trapped, Corruption, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?