കൊടുംചൂടില്‍ നാട് വെന്തുരുകുന്നു; തൊഴിലാളികളുടെ ജോലിസമയം പുന:ക്രമീകരിച്ച് ഉത്തരവായി
കാസര്‍കോട്: (www.kasargodvartha.com 28.02.2019) പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കാനുളള സാഹചര്യം ഉളളതിനാല്‍ തൊഴില്‍ സമയം പുന:ക്രമീകരിച്ച് കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെയുളള കാലയളവിലേക്കാണ് പുന: ക്രമീകരിച്ചത്
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകല്‍ 12 മുതല്‍ മൂന്ന് മണിവരെയുളള സമയം വിശ്രമം അനുവദിക്കും. ജോലി സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെയുളള സമയത്തിനിടയിലുളള എട്ട് മണിക്കൂറായി നിജപ്പെടുത്തും. രാവിലെയും ഉച്ചയ്ക്കും ശേഷവുമുളള ഷിഷ്റ്റുകളിലെ തൊഴിലാളികളുടെയും ജോലി സമയം 12 മണിക്ക് അവസാനിപ്പിച്ച് പകല്‍ മൂന്ന് മണിക്ക് തുടങ്ങുന്ന വിധത്തിലും ക്രമീകരിച്ചു. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Heavy Summer; Employees Job time Reordered, Kasaragod, news, Job, Employees, Top-Headlines.

Powered by Info News For You

Comments
Post a Comment