പെരിയ ഇരട്ടക്കൊല: പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഒരു കാര്‍ കൂടി കണ്ടെത്തി

പെരിയ: (www.kasargodvartha.com 01.03.2019) കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു കാര്‍ കൂടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ റിമാന്‍ഡില്‍ കഴിയുന്ന ജി. ഗിജിന്റെ പിതൃസഹോദരന്റെ കാറാണിതെന്നാണ് സംശയിക്കുന്നത്. പ്ലാക്കാത്തൊട്ടി തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്.

നേരത്തെ രണ്ടു കാറുകളും ഒരു ജീപ്പും കണ്ടെത്തിയിരുന്നു. കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കല്യോട്ട് കൂരാങ്കര റോഡില്‍ നിന്നു മുന്നൂറു മീറ്ററോളം അകലെയാണ് പുരുഷോത്തമന്റെ വീട്.  ക്രൈംബ്രാഞ്ച് സംഘവും പോലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, Crime, Periya double murder; One more car found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?