തൃശൂരില്‍ ചരക്കു ലോറിക്ക് പിറകില്‍ ബസിടിച്ച് കാസര്‍കോട് സ്വദേശികളുള്‍പെടെ 7 പേര്‍ക്ക് പരിക്ക്
തൃശൂര്‍: (www.kasargodvartha.com 01.08.2018) തൃശൂര്‍ പുതുക്കാട് ദേശീയപാത കുറുമാലിയില്‍ ചരക്കു ലോറിക്ക് പിറകില്‍ ബസിടിച്ച് കാസര്‍കോട് സ്വദേശികള്‍ക്കുള്‍പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശികളായ മേജോ ജോസ്, ഷാജി തോമസ്, മുഹമ്മദ് എന്നിവര്‍ക്കും ബസ് കണ്ടക്ടര്‍ കോട്ടയം കാപ്പാട് സ്വദേശി ആതിര വീട്ടില്‍ അരുണ്‍ (32), കുറിങ്ങാട് സ്വദേശി റോസി ജിജി, പെരിങ്ങത്തൂര്‍ സ്വദേശി അമന്‍ നേവിഡ്, കണ്ണൂര്‍ സ്വദേശി റാനിഷ് അന്‍വര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മുന്നില്‍ പോയിരുന്ന ലോറി അപ്രതീക്ഷിതമായി ട്രാക്ക് വെട്ടിച്ച് കയറിയതാണ് അപകടകാരണമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അരുണ്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സ തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accident, Thrissur, Bus-accident, 7 injured in Bus Accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment