ചെര്‍ക്കളത്തെ അപമാനിച്ച് ഫേസ്ബുക്കിലൂടെ പ്രചാരണം: പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട് (www.evisionnews.co): നിര്യാതനായ മുസ്്‌ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍ കമന്റിട്ട വ്യക്തിക്കെതിരെ പൊലിസ് കേസെടുത്തു. ബളാലിലെ അഴീക്കോടന്‍ രാജേഷ് എന്നിവര്‍ക്കെതിരെ വെളളരിക്കുണ്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിക്കുകയായിരുന്നു. ക്രൈം നമ്പര്‍ 280/18 സെക്ഷന്‍ 153, 500 ഐ.പി.സി ആന്റ് 120(0) കെ.പി.എ ആക്ട് പ്രകാരമാണ് കേസ്. മലയോരത്തെ മുസ്്‌ലിം ലീഗ് നേതാവും ചെര്‍ക്കളം മന്ത്രിയായിരുന്ന സമയത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എ.സി.എ ലത്തീഫാണ് പരാതിക്കാരന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment