എസ്.കെ.എസ്.എസ്.എഫ് അര്‍ധ വാര്‍ഷിക കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി

കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെട്ട ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ശാഖാ ക്ലസ്റ്റര്‍ മേഖലാ ജില്ലാ തലത്തില്‍ വരുന്ന ആറുമാസം നടത്തപ്പെടേണ്ട കര്‍മ പദ്ധതികള്‍ക്ക് രൂപരേഖക്ക് രൂപംനല്‍കി. ആഗസ്ത് 18ന് ജില്ലാ കമ്മിറ്റി വിപുലമായി കാസര്‍േേകാട് വെച്ച് നടത്തപ്പെടുന്ന ഖലീല്‍ ഹുദവിയുടെ അറഫാ പ്രഭാഷണത്തിന്റെ പ്രഖ്യാപനവും കൗണ്‍സില്‍ ഉദ്ഘാടനവും എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. കര്‍മ പദ്ധതിയുടെ പ്രഖ്യാപനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം മേഖലാ തലത്തില്‍ ആഗസ്ത് 15ന് വൈകിട്ട് നാലുമണിക്ക് നടത്തപ്പെടുന്ന ഫ്രീഡം സ്‌ക്വയര്‍ ജില്ലയില്‍ 11 കേന്ദ്രങ്ങളില്‍ നടത്തപ്പെടാനും തീരുമാനമായി.
ജില്ലാ പ്രസിഡണ്ട് താജുദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ജില്ലാ ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യുനൂസ് ഫൈസി കാക്കടവ്, സുബൈര്‍ നിസാമി കുമ്പള, മുസ്താഖ് ദാരിമി, സുബൈര്‍ ദാരിമി പൈക്ക, നാഫി അസ്അദി തൃക്കരിപ്പൂര്‍, പിഎച്ച് അസ്ഹരി ആദൂര്‍, ജൗഹര്‍ ഉദുമ, മുഹമ്മദി മൗലവി, റഷീദ് ഫൈസി ആറങ്ങാടി, ഖലീല്‍ ദാരിമി ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി പളളംകോട്, സുബൈര്‍ ദാരിമി പടന്ന സാദിഖ് മൗലവി ഓട്ടപ്പടവ്, ഹംദുള്ള തങ്ങള്‍, ഹബീബ് ദാരിമി പെരുമ്പട്ട, ശിഹാബ് അണങ്കൂര്‍, നാസര്‍ മൗലവി പളളപ്പാടി സംസാരിച്ചു.
Powered by Info News For You
Comments
Post a Comment