ചിറകയുര്‍ത്തി കണ്ണൂര്‍: ഒന്നര മാസത്തനുള്ളില്‍ വിമാനം പറന്നുയരും
കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ വിമാനത്താവളത്തിനുളള അന്തിമ ലൈസന്‍സ് ഈ സെപ്തംബറില്‍ തന്നെ ലഭിച്ചേക്കും. ഡല്‍ഹിയില്‍ വ്യോമഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. വിദേശ സര്‍വീസിനുള്ളിനുള്ള അനുമതിയുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. ഉഡാന്‍ സര്‍വീസുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് കിയാലിന് വിടാനും യോഗത്തില്‍ തീരുമാനമായി
സെപ്തംബര്‍ മധ്യത്തോടെതന്നെ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങാന്‍ സജ്ജമാകുമെന്ന് യോഗം വിലയിരുത്തി. വിമാനക്കമ്പനികള്‍ ആറുമാസത്തിലൊരിക്കലാണ് ഷെഡ്യൂളുകള്‍ നിശ്ചയിക്കുകയെന്നതിനാല്‍ ഒക്ടോബറില്‍ മാത്രമെ കണ്ണൂരിലേക്കുള്ള വിമാനപ്പട്ടിക നിശ്ചയിക്കാനാവൂ. എന്നാല്‍, അതിന് മുമ്പുതന്നെ സര്‍വീസുകള്‍ ആരംഭിക്കാന്‍ തടസമില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ 125 വിമാനത്താവളങ്ങളില്‍ 120 എണ്ണവും എയര്‍പോര്‍ട്ട് അതോറിറ്റി നേരിട്ടു നടത്തുന്നവയാണ്. കൊച്ചി, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവയാണ് ഇതിനു പുറത്തുള്ളത്. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (കിയാല്‍) ഇക്കൂട്ടത്തിലേക്കാണ് വരുന്നത്.
Powered by Info News For You

Comments
Post a Comment