ജോലിക്കെന്ന് പറഞ്ഞ് മുങ്ങിയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തി: യുവതി പരാതിയുമായി പോലീസില്‍

കാസര്‍കോട് (www.evisionnews.co): ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് മുങ്ങിയ ഭര്‍ത്താവിനെ യുവതി ഫേസ്ബുക്കില്‍ കണ്ടെത്തി. തന്നെ വഞ്ചിച്ച ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. ഭാര്യയെയും പിഞ്ചുമക്കളെയും സംരക്ഷിക്കാമെന്ന് നേരത്തെ കോടതി മുമ്പാകെ ഉറപ്പു നല്‍കിയ യുവാവാണ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഒളിവില്‍ കഴിയുകയും ഇയാളെ ഫേസ് ബുക്കില്‍ കണ്ടതോടെ ആദ്യ ഭാര്യ പരാതിയുമായി എത്തുകയും ചെയ്തത്. ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബിയാണ് ഭര്‍ത്താവ് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപുഫിലിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്.
 
ഒമ്പതുമാസം മുമ്പാണ് ജോലി കണ്ടെത്താനെന്നുപറഞ്ഞ് ദീപു എറണാകുളത്തേക്ക് പോയത്. ദീപു പോകുമ്പോള്‍ ബേബി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ദീപുവിന് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചിട്ട് ഇപ്പോള്‍ ആറുമാസമായി. കുഞ്ഞ് ജനിച്ചശേഷം ഭാര്യയുമായി ഫോണില്‍ പോലും ബന്ധപ്പെടാതിരുന്ന ദീപുവിനെ കഴിഞ്ഞ ദിവസമാണ് അയല്‍വാസി ഫേസ്ബുക്ക് നോക്കുമ്പോള്‍ അതില്‍ കണ്ടെത്തിയത്. ബേബിക്ക് നേരത്തെ എറണാകുളത്തെ കിറ്റക്സ് കമ്പനിയില്‍ ടൈലറിംഗ് ജോലിയായിരുന്നു. കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ആലുവയില്‍ വെച്ച് ദീപുവിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. തനിക്ക് മാതാപിതാക്കള്‍ ഇല്ലെന്നാണ് ദീപു ബേബിയെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് അച്ഛനും അമ്മയും ഒരു സഹോദരിയും ഉണ്ടെന്നും മതം മാറണമെന്നും ബേബിയോട് ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ നഷ്ടപ്പെടാതിരിക്കാന്‍ ബേബി ക്രിസ്ത്യന്‍ മതാചാര പ്രകാരം ദീപു ഫിലിപ്പിനെ വീണ്ടും വിവാഹം കഴിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട താന്‍ ദീപുവിനെ വിവാഹം കഴിച്ചത് ഭര്‍തൃമാതാവിനും സഹോദരിക്കും ഇഷ്ടമായിരുന്നില്ലെന്ന് ബേബി പറയുന്നു.
 
ഇതിനിടെ ബേബി രണ്ടാമതും ഗര്‍ഭിണിയായി. തുടര്‍ന്നാണ് ജോലി തേടി പോകുകയാണെന്ന് പറഞ്ഞ് ദീപു മുങ്ങിയത്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും സന്ധ്യയാകുമ്പോള്‍ കുട്ടികളെയും കൊണ്ട് അയല്‍ വീട്ടില്‍ പോയാണ് ബേബി അന്തിയുറങ്ങുന്നത്. മുമ്പൊരിക്കലും ദീപു കുടുംബത്തെ വിട്ട് മുങ്ങിയിരുന്നു. വെള്ളരിക്കുണ്ട് പൊലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ദീപുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യയേയും മക്കളെയും സംരക്ഷിക്കാമെന്ന് ഉറപ്പുനനല്‍കി. ഇതേ തുടര്‍ന്ന് വിട്ടയക്കപ്പെട്ട ദീപു വീണ്ടും മുങ്ങുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?