കാറിടിച്ച് കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.07.2018) കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. തൃക്കണ്ണാട് മലാക്കുന്നിലെ പരേതനായ കൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രശാന്താണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പറമ്പ് ടൗണിലാണ് അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ പ്രശാന്തിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. തൃക്കണ്ണാട് പി.സി.എന്‍ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഭാര്യ: ബിന്ദു തളങ്കര കൊപ്പല്‍. മക്കള്‍: ശ്രീശാന്ത്, ശ്രയ (വിദ്യാര്‍ത്ഥികള്‍), നിഷാന്ത് (ഒരു മാസം). സഹോദരന്‍: പ്രവീണ്‍. മൃതദേഹം മലാങ്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Melparamba, Cable Employee died after car hits
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?