മൊഗ്രാല്‍ പൂത്തൂര്‍ കല്ലങ്കൈയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു
കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യാവാവിന് ദാരുണാന്ത്യം. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ എ വണ്‍ സ്‌റ്റോര്‍ ഉടമ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ സജീര്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മകന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിനായി സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു സജീര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment