ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി അക്രമിച്ച് കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു; ജില്ലാ പോലീസ് ചീഫ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി

കാസര്‍കോട്:  (www.kasargodvartha.com 30.06.2018) ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) ആണ് കൊള്ളയ്ക്കിരയായത്.

ശനിയാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വൈകീട്ട് അഞ്ച് മണിയോടെ വീട് പൂട്ടി സുഹറ നൂറ്റമ്പത് മീറ്റര്‍ അകലെയുള്ള ഭര്‍തൃസഹോദരി ആയിഷയുടെ വീട്ടില്‍ പോയതായിരുന്നു. 6.15 മണിയോടെ വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്ന് അകത്ത് കയറുന്നതിനിടെ പെട്ടന്ന് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ അവിടെ പ്രത്യക്ഷപ്പെടുകയും സുഹറയെ വായില്‍ തുണി തിരുകി മയക്കുകയുമായിരുന്നു.

രാത്രി ഏഴ് മണിയോടെ ചൗക്കിയില്‍ വിവാഹം ചെയ്തയച്ച മകള്‍ സെറീനയും ഭര്‍ത്താവ് ഹനീഫയും വീട്ടിലെത്തിയപ്പോഴാണ് സുഹറയെ ബന്ധനസ്ഥയാക്കിയ നിലയില്‍ കണ്ടെത്തിയത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Robbery, Attack, case, Cherkala, Ethirthodu, Top-Headlines, House wife attacked during robbery 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?