കാസര്‍കോട്ട് നിന്നും മക്കളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം നാടുവിട്ട യുവതിയെയും ഭര്‍ത്താവിന്റെ പെങ്ങളെയും തേടി പോലീസ് എറണാകുളത്ത്

ചെറുവത്തൂര്‍: (www.kasargodvartha.com 30.06.2018) കാസര്‍കോട്ട് നിന്നും മക്കളെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം നാടുവിട്ട യുവതിയെയും ഭര്‍ത്താവിന്റെ പെങ്ങളെയും തേടി പോലീസ് എറണാകുളത്ത്. കുഞ്ഞിമംഗലത്തെ ബുഷറ (26), ബുഷറയുടെ ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24), ഇവരെ കൊണ്ടുപോയ ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബ്, സുഹൃത്തായ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരെ കണ്ടെത്താനാണ് പഴയങ്ങാടി പോലീസ് എറണാകുളത്തെത്തി അന്വേഷണം തുടങ്ങിയത്.

ഇവര്‍ എറണാകുളത്തുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എറണാകുളത്തെത്തിയത്. എറണാകുളം പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്. അഞ്ചുമാസം മുമ്പ് ശിഹാബ് പടന്നക്കാട്ട് നിന്നും കല്യാണം കഴിച്ചിരുന്നു.


ശിഹാബിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഭര്‍തൃമതികളെ കാണാനില്ലെന്ന് പഴയങ്ങാടി പോലീസിലും പരാതി ലഭിച്ചത്. രണ്ടു പരാതിയിലും കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് നാലുപേരും കമിതാക്കളാണെന്നും ഒളിച്ചോടിയതാണെന്നും വ്യക്തമായത്. ശിഹാബ് മുഖേനയാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് യുവതികളുമായി അടുപ്പത്തിലായതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Investigation, Start, Police investigation started for eloped lovers. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?