പിറന്നാള്‍ ആഘോഷത്തിനിടെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പീഡനം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി

ഹൈദരാബാദ്: (www.kvartha.com 30.06.2018) പിറന്നാള്‍ ആഘോഷത്തിനിടെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഇതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പീഡനം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി. ആന്ധ്രാപ്രദേശിലാണ് സംഭവം.

അതിനിടെ പല കൈമറിഞ്ഞ് തനിക്ക് ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച മൂന്നാമതൊരു വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു.

Andhra Student molested, Assault Filmed; Man With Video Demands 10 Lakhs, Hyderabad, News, Crime, Criminal Case, Complaint, Police, Mobile Phone, National

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ അഗ്രിപള്ളിയിലുള്ള കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്റെ പിറന്നാള്‍ ദിനത്തിലാണ് പീഡനം നടന്നതെന്ന് വിദ്യാര്‍ത്ഥിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിറന്നാളാഘോഷത്തിനിടെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് തന്നെ മദ്യം കുടിപ്പിച്ച് അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.

ഇതിനിടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലെന്ന് മാത്രമല്ല, പോലീസിനെ അറിയിക്കാന്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. മാത്രമല്ല, വീഡിയോ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് നശിപ്പിച്ച ശേഷം തന്നോട് മാപ്പ് അപേക്ഷിക്കാനും കുറ്റക്കാരായ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കുകയായിരുന്നവെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പുറത്താകുമെന്നതിനാലും മറ്റ് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാലുമാണ് ഇക്കാര്യം പോലീസിനെ അറിയിക്കാതിരുന്നത്. പിന്നീട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെങ്കിലും ഇരുവരും ഈ വീഡിയോ സഹപാഠികളുമായി പങ്ക് വയ്ക്കുകയായിരുന്നു. ഇരുവരും ഈ വര്‍ഷം കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പോകുകയും ചെയ്തു.

എന്നാല്‍, ഈ വീഡിയോ ദൃശ്യം ലഭിച്ച പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥി രണ്ട് മാസം മുമ്പ് ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങുകയും പത്ത് ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു പ്രവീണിന്റെ ആവശ്യം. തുടര്‍ന്നാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പ്രവീണിനെ പോലീസ് അറസ്റ്റു ചെയ്തു. വംശിക്കും ശിവയ്ക്കും വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്കെതിരെ കൂട്ടമാനഭംഗവും ഐ.ടി വകുപ്പും ചുമത്തി കേസെടുത്തു.

Keywords: Andhra Student molested, Assault Filmed; Man With Video Demands 10 Lakhs, Hyderabad, News, Crime, Criminal Case, Complaint, Police, Mobile Phone, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?