'എല്ലാ കളിയും 10 ഗോളിന് ജയിക്കാന്‍ സാധിക്കുമെന്നാണോ കരുതിയത്' ; ആരാധകരോട് പൊട്ടിത്തെറിച്ച് പോഗ്ബ; അമിതപ്രതീക്ഷകള്‍ ഫ്രാന്‍സിന്റെ സമ്മര്‍ദ്ദമേറ്റുന്നു?

മോസ്‌കോ: (www.kvartha.com 30.06.2018) ഗ്രീസ്മാന്‍, പോഗ്ബ, എംബാപ്പെ, ഡെംബലേ, ജിറൂഡ്, മറ്റിയൂഡി, കാന്റെ, വറാനെ, ഉംറ്റിറ്റി തുടങ്ങിയ ലോകോത്തര താരങ്ങളുമായാണ് ഫ്രാന്‍സ് റഷ്യയിലേക്ക് വിമാനം കയറിയത്. ഈ ലോകകപ്പില്‍ ഏറ്റവുംകൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമും ഫ്രാന്‍സായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയെങ്കില്‍പോലും തീര്‍ത്തും നിരാശാജനകമായിരുന്നു ഫ്രാന്‍സിന്റെ പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ ടെക്‌നോളജിയുടെ ബലത്തില്‍ ജയിച്ചുകയറിയ ടീം പെറുവിനെതിരെയും ജയിച്ചുവെങ്കിലും മത്സരത്തില്‍ ടീമിന് ഏറെ വെള്ളം കുടിക്കേണ്ടി വന്നിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ടീമിന് ഡെന്മാര്‍ക്കിനോട് സമനില വഴങ്ങേണ്ടിയും വന്നു.

ഫ്രാന്‍സിന്റെ പ്രകടനത്തില്‍ അതൃപ്തരായ ആരാധകര്‍ ടീമിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരാധകരുടെ നിലപാടിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ രംഗത്തെത്തി. 'എല്ലാ മത്സരങ്ങളും 10 ഗോളിന് ജയിക്കാന്‍ സാധിക്കുമെന്നാണോ' കരുതുന്നത്' എന്നായിരുന്നു താരത്തിന്റെ ആരാധകരോടുള്ള പ്രതികരണം. ആരാധകരുടെ അമിതപ്രതീക്ഷകള്‍ ടീമിനുമേല്‍ സമ്മര്‍ദ്ദമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Fifa, World Cup, News, France, Argentina, Trending, Paul Pogba, 'Do they expect us to win 10-0?' - Pogba bemused by whistles from France fans


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?