മകന്‍ അന്യമതസ്ഥയെ വിവാഹം ചെയ്തതിന് പിതാവിനെ കൊണ്ട് തുപ്പല്‍ നക്കിച്ച് ഗ്രാമ പഞ്ചായത്ത്; കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്നും ഭീഷണി

മീററ്റ്: (www.kvartha.com 30.06.2018) മകന്‍ അന്യമതസ്ഥയെ വിവാഹം ചെയ്തതിന് പിതാവിനെ കൊണ്ട് തുപ്പല്‍ നക്കിച്ച് ഗ്രാമ പഞ്ചായത്ത്. കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്നും ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് പ്രാകൃത ശിക്ഷാവിധി അരങ്ങേറിയത്. 44കാരനായ ശ്രീകൃഷ്ണയ്ക്കാണ് സ്വന്തം തുപ്പല്‍ നക്കേണ്ട ദുര്‍ഗതി ഉണ്ടായത്. ഇതുസംബന്ധിച്ച ശ്രീകൃഷ്ണയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തന്നെ ഉപദ്രവിച്ചതിന് പുറമെ കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീകൃഷ്ണയുടെ പരാതിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്. പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചപ്പോള്‍ അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വന്നതോടെയാണ് അവര്‍ നടപടി എടുത്തെന്നും ശ്രീകൃഷ്ണ പറഞ്ഞു.

Man says he was forced to lick own spit after son marries girl of different faith,Marriage, Religion, News, Criminal Case, Crime, Threatened, Complaint, Police, Case, Allegation, National

ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് ശ്രീകൃഷ്ണയുടെ 21കാരനായ മകന്‍ ശിവകുമാര്‍ അതേ ഗ്രാമത്തിലുള്ള മുസ്ലീം മതത്തില്‍പെട്ട റസിയ എന്ന 18കാരിയുമായി ഒളിച്ചോടിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് റസിയയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ജൂണ്‍ 19ന് കമിതാക്കളെ ഇരുവരേയും ശ്രീകൃഷ്ണ ഡെല്‍ഹിയില്‍ വെച്ച് കണ്ടെത്തുകയും നാട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റസിയ സ്വന്തം ഇഷ്ടപ്രകാരം ശിവകുമാറിനൊപ്പം പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ആ ദിവസം തന്നെ ഇരുവരുടേയും വിവാഹം നടന്നു.

ഇതോടെ ദമ്പതികളോടും കുടുംബത്തോടും നാട്ടുകാര്‍ക്ക് ശത്രുതയുണ്ടായി. ഒരേ ഗ്രാമത്തില്‍ നിന്നുള്ള വ്യത്യസ്ത മതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതാണ് പ്രശ്‌നമായത്. തുടര്‍ന്ന് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നു. ഇതോടെ കുട്ടികളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ശ്രീകൃഷ്ണ പറയുന്നു. തുടര്‍ന്നാണ് നാട്ടുകൂട്ടം വിളിച്ച് ശിക്ഷ വിധിച്ചത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഖുജ് റ നഗര്‍ പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. ഗ്രാമസഭയിലെ അഞ്ച് പേര്‍ക്കെതിരെ എസ്.സി, എസ്.ടി ആക്ട് ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.

Keywords: Man says he was forced to lick own spit after son marries girl of different faith,Marriage, Religion, News, Criminal Case, Crime, Threatened, Complaint, Police, Case, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?