സ്‌കൂളിന് പുറത്ത് രക്ഷിതാക്കളെ കാത്തുനിന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായ ലൈംഗീക പീഡനത്തിനിരയാക്കി; പീഡന ശേഷം കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; മന്ദ്‌സൗറില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി

മന്ദ്‌സൗര്‍(മദ്ധ്യപ്രദേശ്): (www.kvartha.com 30.06.2018) മദ്ധ്യപ്രദേശിലെ മന്ദ്‌സൗറില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുട്ടികള്‍ക്ക് എതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രദേശത്ത് എട്ട് വയസുകാരി അതിക്രൂരമായ ലൈംഗീക പീഡനത്തിനിരയായതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

ചൊവ്വാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായത്. സ്‌കൂളിന് പുറത്ത് രക്ഷിതാവിനെ കാത്തുനിന്ന പെണ്‍കുട്ടിയെ പ്രതിയായ ബൈയൂ എന്ന് വിളിക്കുന്ന ഇര്‍ഫാന്‍ (20) തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Humanity shamed: 8-year-old abused in Mandsaur, chilling details leave India shocked

ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താനായി കഴുത്തറുത്തു. ഇയാളെ ബുധനാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ഇത്തരക്കാര്‍ ഭൂമിക്ക് ഭാരമാണെന്നും ഇവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Meanwhile, Madhya Pradesh Chief Minister Shivraj Singh Chouhan while talking to media persons condemned the incident saying that rapists were a 'burden on the earth' and did not deserve to live.

Keywords: National, Madhya Pradesh, Abuse


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?