വീണ്ടും ആശങ്ക; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ 43 ശതമാനത്തിന്റെ വർധനവ്

ന്യൂഡെൽഹി: (www.kvartha.com 30.12.2021) രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. 13,154 പേർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 43 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇൻഡ്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,48,22,040 ആയി ഉയർന്നു. നിലവിൽ 82,402 പേരാണ് ചികിത്സയിലുള്ളത്.
                      
Top-Headlines, Increased, COVID19, National, News, Kerala, India, Delhi, Case, Report, Alerts, Central Government, Maharashtra, State, Country, 13,154 Fresh COVID-19 Cases In India, 43% Higher Than Yesterday.

268 പുതിയ മരണളും റിപോർട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 4,80,860 ആയി ഉയർന്നു. കഴിഞ്ഞ 63 ദിവസമായി പുതിയ കോവിഡ് കേസുകളുടെ പ്രതിദിന വർധനവ് 15,000 ൽ താഴെയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഒറ്റ ദിവസം കൊണ്ട് പുതിയ കോവിഡ് കേസുകളുടെ എണ്ണം 100 ശതമാനമാണ് വർധിച്ചത്. ചൊവ്വാഴ്ച ജില്ലയിൽ 493 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി

അതേസമയം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 961 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ 263 കേസുകൾ രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ 257, ഗുജറാത്തിൽ 97, രാജസ്താനിൽ 69, കേരളത്തിൽ 65 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.

2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ അഞ്ചിന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെ ഇൻഡ്യയിലെ കോവിഡ് കേസുകളുടെ എണ്ണം കടന്നു. സെപ്റ്റംബർ 28-ന് ഇത് 60 ലക്ഷം, ഒക്ടോബർ 11-ന് 70 ലക്ഷം, ഒക്ടോബർ 29 ന് 80 ലക്ഷം, നവംബർ 20 ന് 90 ലക്ഷം, ഡിസംബർ 19 ന് ഒരു കോടി, മെയ് നാലിന് രണ്ട് കോടി, ജൂൺ 23 ന് മൂന്ന് കോടി എന്ന സ്ഥിയിലാണ് രാജ്യത്ത് കേസുകൾ വർധിച്ചത്.


Keywords: Top-Headlines, Increased, COVID19, National, News, Kerala, India, Delhi, Case, Report, Alerts, Central Government, Maharashtra, State, Country, 13,154 Fresh COVID-19 Cases In India, 43% Higher Than Yesterday.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?