വരാനിരിക്കുന്നത് 'കോവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍, 'ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരും'


ജനീവ: (www.kvartha.com 30.12.2021) വരാനിരിക്കുന്നത് 'കോവിഡ് സുനാമി'യെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയോസിസ്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് അദാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ളതിനെക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും ഇപ്പോള്‍ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനത്തില്‍ പല രാജ്യങ്ങളും തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം ഒമിക്രോണ്‍ ഭീഷണി ശക്തമായതോടെ കേരളത്തില്‍ ജനുവരി രണ്ട് വരെ ഏര്‍പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ദേവാലയങ്ങള്‍ക്കും സര്‍കാര്‍ ബാധകമാക്കി. രാത്രി 10 മുതല്‍ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദേശം. 

News, World, International, Tsunami, WHO, World Health Organisation, COVID-19, Trending, Warning, Covid 'Tsunami' Will Drive Health Systems Towards Collapse: WHO


രാത്രി നിയന്ത്രണത്തില്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോള്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളില്‍ പുതുവത്സര പ്രാര്‍ഥനകളും ചടങ്ങുകളും നടക്കുമോയെന്ന് പല കോണില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍കാര്‍ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്‌ക്കാരിക കൂടിച്ചേരലുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്.

ഹോടെലുകള്‍ റസ്റ്റോറന്റുകള്‍ ബാറുകള്‍ ക്ലബുകള്‍ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെകന്‍ഡ് ഷോയ്ക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവര്‍ മാത്രം  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവുമായി പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. 10 മണിക്ക് ശേഷം ന്യൂ ഇയര്‍ ആഘോങ്ങളൊന്നും പാടില്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്ത് രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും.

Keywords: News, World, International, Tsunami, WHO, World Health Organisation, COVID-19, Trending, Warning, Covid 'Tsunami' Will Drive Health Systems Towards Collapse: WHO

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?