കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 2 കുട്ടികള്‍ മരിച്ചു; മരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ

കാസര്‍കോട്: (www.kasargodvartha.com 28.12.2021) എൻഡോസൾഫാൻ മൂലം ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു. അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മാഈൽ(11) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മാഈലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് അമേയ മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍. 

ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റെമെഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറച്ചുകാലമായി സമരത്തിലാണ്. ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

News, Kerala, State, Kasaragod, Top-Headlines, Endosulfan, Endosulfan-victim, Death, Health-minister, Hospital, Treatment, Two Endosulfan victims died in Kasaragod

അതേസമയം സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ നേരത്തെ മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു. 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ഇതുവഴി സഹായം കിട്ടുക. 

Keywords: News, Kerala, State, Kasaragod, Top-Headlines, Endosulfan, Endosulfan-victim, Death, Health-minister, Hospital, Treatment, Two Endosulfan victims died in Kasaragod

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?