സ്വർണമാണെന്ന് പറഞ്ഞ്‌ ഈയ്യക്കട്ടി നൽകി 19.06 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു; അറസ്റ്റിലായ യുവാവ് റിമാൻഡിൽ

കാസർകോട്: (www.kasargodvartha.com 29.12.2021) സ്വർണമാണെന്ന് പറഞ്ഞ്‌ ഈയ്യക്കട്ടി നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ പിടിയിലായതോടെ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കാസർകോട് ടൗൺ പൊലീസ് അന്വേഷിക്കുന്നു. ഇത്തരത്തിൽ സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

  
Kasaragod, Kerala, News, Top-Headlines, Gold, Arrest, Police, Investigation, Case, Fake gold case; young man remanded.



കേസിൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുനൈഫിനെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയും പള്ളത്ത് താമസക്കാരനുമായ ഗോരിക്‌നാഥാണ് പരാതി നൽകിയത്. പഴയ സ്വർണം വാങ്ങുന്ന ഇയാൾക്ക് ഒക്ടോബർ എട്ടിന് 50 പവനോളം തൂക്കമുള്ള സ്വർണക്കട്ടിയാണെന്ന് വിശ്വസിപ്പിച്ച് ഈയ്യക്കട്ടി നൽകി 19,06,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ സുനൈഫ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Gold, Arrest, Police, Investigation, Case, Fake gold case; young man remanded.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?