കോഴിക്കോട് ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു


കോഴിക്കോട്: (www.kvartha.com 28.12.2021) കൊളത്തറ മോഡേണ്‍ ബസാറിലെ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. കമ്പനിക്ക് സമീപം താമസിച്ചിരുന്ന തൊഴിലാളികളെയും തീ ആളിപ്പടരുന്നതിനാല്‍ സമീപവാസികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അഗ്‌നിശമനാ സേനയുടെ എട്ട് യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. 

ഗോഡൗണിന്റെ മുന്‍വശത്തെ തീ പൂര്‍ണമായും അണച്ചു. അതേസമയം, പുറകുവശത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 160 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നിശമനാ സേനയെ വിളിക്കുകയായിരുന്നു.

News, Kerala, State, Kozhikode, Fire, Shop, Labours, Fire catches in footwear company at Kozhikode


കോഴിക്കോട് കൊളത്തറ റഹ് മാൻ ബസാറിലെ മാര്‍ക് 3 എന്ന ചെരുപ്പ് കമ്പനിയുടെ പ്രധാന ഗോഡൗണിലാണ് അപകടം. കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Keywords: News, Kerala, State, Kozhikode, Fire, Shop, Labours,  Fire catches in footwear company at Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?