വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയതിന് പിന്നാലെ കിണറ്റില്‍ ചാടി; 15 വയസുകാരനെ നാട്ടുകാര്‍ പുറത്തെടുത്തു

കൂറ്റനാട്: (www.kvartha.com 01.10.2020) വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയതിന് പിന്നാലെ കിണറ്റില്‍ ചാടിയ 15 വയസുകാരനെ നാട്ടുകാര്‍ പുറത്തെടുത്തു. സെപ്തംബര്‍ 29ന് വീടു വിട്ടിറങ്ങിയ കുട്ടിയെ വീട്ടുകാരും നാട്ടുകാരും രാത്രി പത്തു വരെ തിരഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വിവരം കൈമാറി. തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങാന്‍ തുടങ്ങാനിരിക്കെ അഞ്ച് കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഒരാള്‍ വീണ വിവരം ലഭിച്ചു. 

സംഭവസ്ഥലത്തെത്തിയപ്പോഴാണ് കാണാതായ 15കാരനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു കുട്ടിയെ രക്ഷപ്പെടുത്തി. രാത്രി 11ന് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു കൊണ്ടുപോയി.

News, Kerala, Missing, Boy, Well, hospital, Police, Jumped into the well after quarreling at home

Keywords: News, Kerala, Missing, Boy, Well, hospital, Police, Jumped into the well after quarreling at home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?