കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും; എസ് സി സംവരണ വാർഡ് സ്ത്രീക്ക്

കാസർകോട്: (www.kasargodvartha.com 30.09.2020) കാസർകോട് നഗരസഭയിൽ ഇനി പുരുഷ കേസരികൾ തിളങ്ങും. കോഴിക്കോട്ട് നടന്ന സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ 22 വാർഡ് ജനറൽ വാർഡായും എസ് സി സംവരണ വാർഡ് അടക്കം 16 വാർഡുകൾ സ്ത്രീ സംവരണമായും നിശ്ചയിച്ചു.

 Male saffron will shine in Kasargod municipality; SC Reservation Ward for Women

തളങ്കര കെ കെ പുറം വാർഡാണ് എസ് സി സ്ത്രീ സംവരണമായി നിശ്ചയിച്ചത്. മൂന്നാം വാർഡായ അടുക്കത്ത്ബയൽ, അഞ്ചാം വാർഡായ കറന്തക്കാട്, ആറാം വാർഡായ ആന ബാഗിലു, എട്ടാം വാർഡായ നുള്ളിപ്പാടി, 11-ാം വാർഡായ ബെദിര, 13-ാം വാർഡായ ചാലക്കുന്ന്, 17-ാം വാർഡായ ചെന്നിക്കര, 19-ാംവാർഡായ കൊറക്കോട്, 20-ാം വാർഡായ ഫിഷ് മാർക്കറ്റ്, 21-ാം വാർഡായ ഹൊന്ന മൂല, 23-ാം വാർധായ പള്ളിക്കാൽ, 29-ാം വാർഡായ തളങ്കര പടിഞ്ഞാർ, 33-ാം വാർഡായ ബീരന്ത് വയൽ, 35-ാം വാർഡായ പള്ളം, 38-ാം വാർഡായ ലൈറ്റ് ഹൗസ് എന്നിങ്ങനെയാണ് സ്ത്രീ സംവരണ വാർഡുകൾ.

നഗരസഭാ സെകട്ടറി മുഹമ്മദ് ഷാഫി, ക്ലാർക്ക് എൻ എസ് നസീം എന്നിവരാണ് നറുക്കെടുപ്പിൽ നഗരസഭയ്ക്ക് വേണ്ടി സന്നിഹിതരായത്. നിലവിൽ നഗരസഭയിൽ സ്ത്രീ മേധാവിത്വമായിരുന്നു. 22 സ്ത്രീകളും 16 പുരുഷൻമാരുമാണ് കൗൺസിലർമാരായിട്ടുള്ളത്.

Keywords: Kerala, News, Kasaragod, Kasaragod-Municipality, Election, Woman, Man, Collectorate, District Collector,  Male saffron will shine in Kasargod municipality; SC Reservation Ward for Women.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?