വിള്ളല്‍ വന്ന പാലം പരിശോധിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നു വീണു; എം എല്‍ എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

ബെംഗളൂരു: (https://ift.tt/3kYMw5p) വിള്ളല്‍ വന്ന പാലം പരിശോധിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നു വീണതോടെ ജെ ഡി എസ് എം എല്‍ എ രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എം എല്‍ എ നിന്നിരുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു പോവുകയായിരുന്നു. കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണത് പരിശോധിക്കാനെത്തിയതായിരുന്നു എം എല്‍ എ. കൂട്ടത്തില്‍ പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ ആളുകള്‍ പുറകോട്ടു മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, National, India, Karnataka, Bangalore, MLA, Video, Social Media, Narrow escape for Karnataka's Manvi MLA as bridge collapsse


എം എല്‍ എയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാലത്തിന്റെ തകര്‍ന്നുവീണ ഭാഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

Keywords: News, National, India, Karnataka, Bangalore, MLA, Video, Social Media, Narrow escape for Karnataka's Manvi MLA as bridge collapsse

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?