കോവിഡ് ബാധിച്ച് മരിച്ച എകെ ഇബ്രാഹിമിന്റെ മയ്യിത്ത് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഖബറടക്കി


മുളിയാര്‍ (www.evisionnews.co): കോവിഡ് കാരണം മരിച്ച എടനീര്‍ ചാപ്പാടിയിലെ എകെ ഇബ്രാഹിമിന്റെ (73) മയ്യിത്ത് കോവിഡ് മാനദണ്ഡം പാലിച്ച് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. തൈറോയിഡ് രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

നാട്ടുകാരുടെ സഹകരണത്തോടെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരിന്റെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ സി.ബി ലത്തീഫ്, അബൂബക്കര്‍ കരുമാനം ഗഫൂര്‍ ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൈച്ചു, കിദാസ് ബേവിഞ്ച എന്നിവര്‍ ഖബറടക്കത്തിന് നേതൃത്വം നല്‍കി. ബീഫാത്തിമയാണ് ഭാര്യ. പരേതരായ അബ്ദുല്ല, മറിയമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, യൂസുഫ്, അബൂബക്കര്‍, ബീഫാത്തിമ്മ, പരേതതരായ അബ്ദുല്‍ ഖാദര്‍, നഫീസ.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?