യുപിയില്‍ വീണ്ടും പീഡനം; എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
ലഖ്‌നൗ: (https://ift.tt/2Sd0V1N) ഉത്തര്‍പ്രദേശ് വീണ്ടും ക്രൂര പീഡനത്തിന് ചര്‍ച്ചയാവുന്നു. എട്ടുവയസ്സുകാരിയാണ് ഇത്തവണ പീഡനത്തിന് ഇരയായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ 20 വയസ്സുകാരനായ ഡാനിഷ് എന്ന അയല്‍വായിസെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം.
കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ ഇയാള്‍ കൊണ്ടുപോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടാകുകയും രക്തസ്രാവവും കണ്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടല്‍ മാറും മുമ്പാണ് എട്ടുവയസ്സുകാരി പീഡനത്തിനിരയായ വാര്‍ത്ത പുറത്തുവന്നത്.
Powered by Info News For You

Comments
Post a Comment