ശഹീൻ സി ഖാദറിന് സർവീസ് അലോക്കേഷനിൽ ലഭിച്ചത് ഐപിഎസ്

നീലേശ്വരം: (www.kasargodvartha.com 01.10.2020) സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി ജില്ലയുടെ അഭിമാനമായ ശഹീൻ സി ഖാദറിന് സർവീസ് അലോക്കേഷനിൽ ലഭിച്ചത് ഐപിഎസ്. മടിക്കൈ തെക്കൻ ബങ്കളം എ എം നിവാസിലെ എ എം ഖാദർ ഹാജി - സി സമീറ ദമ്പതികളുടെ മകനായ ശഹീൻ സിവിൽ സർവീസ് പരീക്ഷയിൽ 396–ാം റാങ്ക് ആണ് നേടിയത്.

സർവീസ് അലോക്കേഷനിൽ കേരളത്തിൽ നിന്ന് ഐപിഎസ് ലഭിച്ചത് ഒമ്പത് പേർക്കാണ്. രണ്ട് മാസത്തെ ഐപിഎസ് ഫൗണ്ടേഷൻ കോഴ്സിനായി ശഹീൻ അടുത്ത ദിവസം ഉത്തരാഖണ്ഡിലെ മസൂറിയിലേക്കു തിരിക്കും.

Shaheen C Khader received IPS in the service allotment

ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഒക്ടോബർ 12 നു കോഴ്സ് തുടങ്ങും. വിമുക്തഭടനായ എ എം ഖാദർ ഹാജി കാസർകോട്ടെ ജില്ലാ സൈനികക്ഷേമ ഓഫിസിലാണ് ജോലി ചെയ്യുന്നത്. സഹോദരി ഷഹാന സി ഖാദർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ്.

Keywords: Kerala, News, Kasaragod, Government, Youth, Top-Headlines, Examination, Madikai, Shaheen C Khader received IPS in the service allotment.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?