ഓടരുത്, വീട്ടിലെത്തിയാലും പിടികൂടുമെന്ന് ഭീഷണി: മദ്യ ലഹരിയില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ പേടിച്ച് ട്യൂഷന്‍ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടികള്‍ ഓടിയത് അര കിലോമീറ്റര്‍, പിടിയിലായ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

ചെറുതോണി: (https://ift.tt/3kYMw5p) ട്യൂഷന്‍ കഴിഞ്ഞിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യ ലഹരിയില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മരിയാപുരത്ത് വച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കല്‍ ജസ്ബിന്‍ (32), തകടിയേല്‍ നിതിന്‍ (29), പാണ്ടിപ്പാറ സ്വദേശി വള്ളിപറമ്പില്‍ മാത്യു (26) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.

മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി റോഡിന്റെ മറുവശത്തുകൂടി നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടരുതെന്നും വീട്ടിലെത്തിയാലും പിടികൂടുമെന്ന്  ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടികള്‍ വിജനമായ സ്ഥലമായിരുന്നതിനാല്‍ അര കിലോമീറ്ററോളം ഓടി ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. 

News, Kerala, State, Idukki, Accused, Police, Case, Minor Girls, Arrest, Pocso, Pocso case: 3 arrested in Idukki


ആശുപത്രിയില്‍ പോകാനാണെന്ന വ്യാജേന സുഹൃത്തിന്റെ കാര്‍ എടുത്തുകൊണ്ടാണ് യുവാക്കള്‍ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നത്. ഇവര്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ കോടതിയില്‍ ഹാജരാക്കി.

Keywords: News, Kerala, State, Idukki, Accused, Police, Case, Minor Girls, Arrest, Pocso, Pocso case: 3 arrested in Idukki

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?