മംഗളൂരു വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; പീഡനം അവസാനിപ്പിക്കണമെന്ന് കെ എം സി സി, ഉദ്യോഗസ്ഥര്‍ തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ്, ക്രൂരതകള്‍ക്കെതിരെ മുഴുവന്‍ മലയാളികളും ശബ്ദമുയര്‍ത്തണമെന്ന് പി സി എഫ്
ദുബൈ / കാസര്‍കോട്: (www.kasargodvartha.com 01.08.2019) മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരെ നഗ്നരാക്കി നിര്‍ത്തിയ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കുറേ വര്‍ഷങ്ങളായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മലയാളികളായ പ്രവാസി യാത്രക്കാര്‍ വിമാനത്താവള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നേരിടുന്ന കടുത്ത പീഡനം ഇന്നും അവസാനിക്കാതെ നിര്‍ബാധം തുടരുന്നു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മലയാളി യാത്രക്കാരോട് കാണിക്കുന്ന ഇത്തരം വിവേചനം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലപ്രദമായ പരിഹാരം കണ്ടിട്ടില്ല. എമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ വരെ മലയാളി യാത്രക്കാരെ തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ടിലെ വിസാ പേജ് പറിച്ചു കളഞ്ഞതുള്‍പ്പെടെയുള്ള നിരവധി പരാതികള്‍ നല്‍കിയിട്ടും എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകളായ യാത്രക്കാര്‍ വരെ ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നു. എന്തെങ്കിലും സംശയത്തിന്റെ പേരില്‍ യാത്രക്കാരോട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണങ്ങളും, ചോദ്യങ്ങളും മാന്യത നിറഞ്ഞ രീതിയിലും, ഭാഷയിലും ആയിരിക്കണം. കാസര്‍കോട് ജില്ലയില്‍ ഉള്ള പ്രവാസികള്‍ വീടില്‍ നിന്നും അടുത്തുള്ള വിമാനത്താവളം എന്ന സൗകര്യം കണക്കാക്കിയാണ് മംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ പീഡനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കാതെ തല്‍സ്ഥിതി തുടര്‍ന്നാല്‍ യാത്രക്കാര്‍ കുറയുക വഴി വിമാനത്താവളത്തിന്റെ ഭാവി വികസനത്തെ സാരമായി ബാധിക്കുന്നതാണ്. ഈ വിഷയത്തില്‍ അധികൃതര്‍ എത്രയും പെട്ടെന്ന് സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കെ എം സി സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷയം ചൂണ്ടികാട്ടി കേന്ദ്ര വ്യോമയാന മന്ത്രിക്ക് ഇ- മെയിലിലൂടെ പരാതി നല്‍കുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഓണ്‍ലൈന്‍ മീറ്റില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കല്‍, എന്‍ സി മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, അഡ്വ. ഇബ്രാഹിം ഖലീല്‍, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക,
ഷരീഫ് പൈക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മംഗളുരു വിമാനത്താവള അധികൃതര്‍ യാത്രക്കാരോടി കാണിച്ചത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും, തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് യാത്രക്കാരോട് വിമാനത്താവള ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലിഗ് കമ്മിറ്റി കുറ്റപ്പെടുത്തി. അടുത്ത കാലത്തായി മലയാളികളെ നിരന്തര മായി പീഡിപ്പിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പാസ്‌പോര്‍ട്ട് താളുകള്‍ കീറിക്കളഞ്ഞും, നികുതിയടച്ച് കൊണ്ടു വരുന്ന സാധനങ്ങള്‍ അപഹരിച്ചും അഴിഞ്ഞാടുന്ന ജീവനക്കാര്‍ മൂലം മംഗളൂരു വിമാനത്താവളം യാത്രക്കാര്‍ക്ക് ഭീതി പ്പെടുത്തുന്ന ഓര്‍മ്മകളാണ്. താന്തോന്നിത്തം കാട്ടി കുപ്രസിദ്ധി നേടിയവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. യാത്രക്കാരോട് മോശമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട് വിമാനത്താവളത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രസിഡണ്ട് സഹീര്‍ ആസിഫും ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗറും ആവശ്യപ്പെട്ടു.
സങ്കേതിക സംവിധാനം ഉപയോഗിച്ച് ദേഹ പരിശോധന നടത്താന്‍ സഹചര്യമുണ്ടെന്നിരിക്കെ പ്രാകൃതമായി യാത്രക്കാരെ പീഡിപ്പിക്കാനുള്ള അവസരമായി പരിശോധനയെ കാണുന്ന ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടിക്ക് തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി മലയാളികളായ ഗള്‍ഫ് യാത്രക്കാരെ പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പി സി എഫ് കുവൈത്ത്- കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി ക്രൂര വിനോദങ്ങളും ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് കാട്ടിയിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ക്രൂരതയാണ് രണ്ടു ദിവസം മുമ്പ് നിരപരാധികളായ യാത്രക്കാരെ തടഞ്ഞു വെക്കുകയും പരിശോധനയുടെ പേരില്‍ മണിക്കൂറുകളോളം നഗ്‌നരാക്കി നിര്‍ത്തുകയും ചെയ്ത സംഭവം.
ഈ അടുത്ത കാലത്താണ് മൂന്ന് കാസര്‍കോട് സ്വദേശികളുടെ ഗള്‍ഫ് യാത്ര ഒരു കാരണവുമില്ലാതെ എയര്‍പോര്‍ട്ട് അധികൃതര്‍ മുടക്കിയത്. ഒരു സ്ത്രീയുടെ പാസ്‌പോര്‍ട്ട് കീറി കളഞ്ഞ സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. മംഗളൂരു വിമാനത്താവളം വഴി യാത്രചെയ്യുന്ന മലയാളികളുടെ നേരെ നടത്തുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ മുഴുവന്‍ മലയാളികളും ശബ്ദമുയര്‍ത്തണമെന്നും കേരള സര്‍ക്കാര്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഷുക്കൂര്‍ കിളിയന്തിരിക്കല്‍, റഹീം ആരിക്കാടി, ഫാറൂഖ് മൊയ്തീന്‍, സമീര്‍ പച്ചമ്പളം എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Dubai, Gulf, Top-Headlines, Mangalore, Protest, protest against Mangaluru Airport
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment