കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു

നീര്‍ച്ചാല്‍: (www.kasargodvartha.com 31.07.2019) മാന്യ കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍ (18), ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന്‍ സാലി (17) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്.

പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ മുങ്ങുകയായിരുന്നുവെന്നും എന്നാല്‍ മുങ്ങിത്താഴ്ന്ന ശേഷം അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുമ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്‌സും പോലീസും എത്തി തിരച്ചില്‍ നടത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Drown, Death, Deadbody, Police, fire force, Top-Headlines, Drowned in pond, 1 dead body found 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?