പേരകുട്ടിയെ അടിച്ചു കൊന്ന് പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി വഴിയോരത്ത് തള്ളി; പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നത് മുത്തശ്ശന്‍

ചെന്നൈ: (www.kvartha.com 01.08.2019) രണ്ടാം ഭാര്യ പിരിഞ്ഞു പോയതിന്റെ കാരണത്താല്‍ മുത്തശ്ശന്‍ പിഞ്ചുകുഞ്ഞിനെ അടിച്ചു കൊന്ന് വഴിയോരത്ത് തള്ളി. പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നത്. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനി (പത്ത് മാസം)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെതുടര്‍ന്ന് കിണത്ത്ക്കടവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

 News, Tamilnadu, chennai, Killed, Baby, Police, Arrested, Custody, National, Grandfather Killed His Ten Months Old Granddaughter by Brick

മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ കിണത്ത്ക്കടവ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് ശെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. പ്രതിയുടെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിനു കാരണം മകനും മരുമകളുമാണെന്നും ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പേരക്കുട്ടിയെ കൊന്നതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.

ഭാര്യ പിണങ്ങി പോയതിനു ശേഷം വീട്ടിലെത്തിയ പ്രതി മരുകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിപറിച്ചെടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പേരകുട്ടിയെ അടിച്ചു കൊന്ന് വഴിയോരത്ത് തള്ളിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Tamilnadu, chennai, Killed, Baby, Police, Arrested, Custody, National, Grandfather Killed His Ten Months Old Granddaughter by Brick


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?