പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി


ദേശീയം (www.evisionnews.co): പൊള്ളാച്ചിയില്‍ പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി. കേസില്‍ പോലീസ് കിണത്തുക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) നെ പോലീസ് അറസ്റ്റുചെയ്തു. ഇയാളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനി (പത്തു മാസം)യാണ് കൊല്ലപ്പെട്ടത്. തന്റെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിന് കാരണം മകനും മരുമകളുമാണെന്നും ഇതിന്റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഭാര്യ പിണങ്ങിപ്പോയതിന് ശേഷം മകന്റെ വീട്ടിലെത്തിയ ശെല്‍വരാജ് മരുമകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയേയും എടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?