'ജയ് ശ്രീറാം വിളി' വിശ്വാസ കാര്യങ്ങളിലെ ഇടപെടലെന്ന് എസ് വൈ എസ്

കാസര്‍കോട്: (www.kasargodvartha.com 31.07.2019) ഇന്ത്യയില്‍ വ്യാപകമായി 'ജയ് ശ്രീറാം വിളിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും പൗരന് ഭരണഘടന ഉറപ്പു നല്‍കിയ മൗലികാവകാശത്തില്‍ കൈകടത്തലാണിതെന്നും എസ് വൈ എസ് ജില്ലാ എക്‌സ്‌ക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. ഹൈന്ദവരുടെ ആരാധനാ മൂര്‍ത്തിയാണ് ശ്രീരാമന്‍. അത് എല്ലാവരും അംഗീകരിക്കണമെന്നും ജയ് ശ്രീരാം എന്ന് എല്ലാവരും വിളിക്കണമെന്നും വിളിക്കാത്തവരെ അടിച്ചും തീവെച്ചും കൊന്നുകളയുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഹീനമായ ചെയ്തികള്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ ലംഘനവും ഇത് രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ഇതിനെതിരെ മതേതര വിശ്വാസികള്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് പി സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അഷ്‌റഫ് മിസ്ബാഹി, ഹംസ ഹാജി പള്ളിപ്പുഴ, അബ്ദുര്‍ റഹ് മാന്‍ ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ബദ്‌റുദ്ദീന്‍ ചെങ്കള, താജുദ്ദീന്‍ ചെമ്പിരിക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, SYS, Top-Headlines, SYS, SYS against Sanghparivar
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?