സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍

പൊയ്‌നാച്ചി: (www.kasargodvartha.com 31.07.2019) സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി ഗണേഷനെ (40)യാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊയ്‌നാച്ചിക്കു സമീപത്തെ മൈതാനത്ത് വെച്ചാണ് സംഭവം.

സ്ഥിരം പരിശീലകന്‍ അവധിയായതിനാല്‍ പകരക്കാരനായി എത്തിയതായിരുന്നു ഗണേഷന്‍. പെണ്‍കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ ദേഹത്ത് തൊട്ട് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Poinachi, Melparamba, Driving school teacher arrested for abusing woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?