മകളെ നഷ്ടപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, പിതാവും മരിച്ചു; ഇരട്ട വിയോഗത്തിന്റെ വേദനയിലും ടീം വിടാതെ ക്രികറ്റ് താരം


ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) രണ്ടാഴ്ചത്തെ ഇടവേളയിലാണ് ബറോഡ ക്രികറ്റ് താരം വിഷ്ണു സോളങ്കിയുടെ മകളും പിതാവും മരിച്ചത്. ഇരട്ട വിയോഗത്തിന്റെ വേദനയിലും ക്രികറ്റ് താരം ടീമില്‍ നിന്ന് അവധിയെടുത്തില്ല. തുടര്‍ന്ന് രഞ്ജി ടീമില്‍ നിര്‍ണായക സാന്നിധ്യമായ വിഷ്ണു വീട്ടിലേക്ക് മടങ്ങാതെ വീഡിയോ കോള്‍ വഴി സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി. 

ഫെബ്രുവരി 10 ന് ജനിച്ച കുഞ്ഞ്, തൊട്ടടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫെബ്രുവരി 27നാണ് താരത്തിന്റെ പിതാവ് മരിച്ചത്. ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ ആദ്യത്തെ കണ്‍മണിയെയും താങ്ങും തണലുമായിരുന്ന പിതാവിനെയുമാണ് വിഷ്ണുവിന് നഷ്ടമായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രമായിരുന്നു മകളുടെ ആയുസ്. 

News, National, India, New Delhi, Cricket, Sports, Player, Death, Daughter, Father, Vishnu Solanki hit by twin tragedies: Days after losing newborn daughter, Baroda batter's father passes away


മകള്‍ മരിച്ചപ്പോള്‍ വിഷ്ണുവിന് കുടുംബത്തോടൊപ്പം നില്‍ക്കാന്‍ അനുവാദമുണ്ടായിരുന്നെന്ന് ബറോഡ ക്രികറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 'ടീമില്‍നിന്നു പുറത്തുപോകാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത'- ക്രികറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബറോഡയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന വിഷ്ണു കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയിരുന്നു. മാര്‍ച് മൂന്നിന് ഹൈദരാബാദിനെതിരെയാണ് ബറോഡയുടെ അടുത്ത മത്സരം. എലൈറ്റ് ഗ്രൂപ് ബിയില്‍ കളിക്കുന്ന ബറോഡ നിലവില്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. രണ്ടു മത്സരങ്ങളും ജയിച്ച ബംഗാളാണ് ഗ്രൂപില്‍ ഒന്നാമത്.

Keywords: News, National, India, New Delhi, Cricket, Sports, Player, Death, Daughter, Father, Vishnu Solanki hit by twin tragedies: Days after losing newborn daughter, Baroda batter's father passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?