ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി പരാതി

കൊല്ലം: (www.kvartha.com 25.02.2022) എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കോട്ടാത്തല സ്വദേശിയായ ഓടോ റിക്ഷാ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഷോപില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന ഒമ്പത് ഇനം മദ്യങ്ങളുടെ സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമികല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച വില്‍പനശാല തുറന്നില്ല. കുറച്ച് ദിവസം മുമ്പ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് യുവാവ് കുടിച്ചത്. അന്ന് വൈകുന്നേരം തന്നെ കാഴ്ചയ്ക്ക് പ്രശ്നമായതോടെ കൊട്ടാരക്കര താലൂക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kollam, News, Kerala, Complaint, Hospital, Treatment, Medical College, Liquor, Complaint that young man lost his sight after consuming liquor bought from beverage shop.

ഇപ്പോള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇതേ ഷോപില്‍ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവര്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചില്ലെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

Keywords: Kollam, News, Kerala, Complaint, Hospital, Treatment, Medical College, Liquor, Complaint that young man lost his sight after consuming liquor bought from beverage shop.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?