റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിന് അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് സഹായം; ബിറ്റ് കോയിനില്‍ വ്യാപകമായി സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് റിപോര്‍ടുകള്‍, ഇതുവരെ ലഭിച്ചത് 9 മില്യണ്‍ ഡോളറെന്ന് നിരീക്ഷകര്‍
ന്യൂയോര്‍ക്: (www.kvartha.com 27.02.2022) യുക്രൈനില്‍ ഈയടുത്താണ് ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയത്. റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് യുക്രൈന്‍ ക്രിപ്‌റ്റോകറന്‍സികളെ നിയമവിധേയമാക്കിയത്. ഇപ്പോഴിതാ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിന് ബിറ്റ് കോയിനില്‍ വ്യാപകമായി സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് റിപോര്‍ടുകള്‍.
രാജ്യത്തിനെതിരായ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ക്രിപ്‌റ്റോകറന്‍സിയില്‍ സഹായം പ്രവഹിക്കുകയാണെന്നാണ് അഭ്യൂഹം. ആര്, എവിടെ നിന്ന് സംഭാവനകള്‍ നല്‍കിയെന്നത് മനസിലാക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍, യുക്രൈയിനിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ക്രിപ്‌റ്റോകറന്‍സിയില്‍ പണം കൈമാറുവാന്‍ എളുപ്പമാണ്.
യുക്രൈന്‍ സര്‍കാറും എന്‍ജിഒകളും സന്നദ്ധസംഘടനകളും അവരുടെ ബിറ്റ് കോയിന്‍ വാലറ്റുകള്‍ ഓണ്‍ലൈനായി പരസ്യം ചെയ്തിരുന്നുവെന്നും ഇത് വഴിയാണ് ഇവര്‍ക്ക് സഹായം ലഭിക്കുന്നതെന്നും ബ്ലോക് ചെയിന്‍ അനലിസ്റ്റുകളായ എലിപ്റ്റിക് അറിയിക്കുന്നു.
ഒമ്പത് മില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിനിലുള്ള സഹായം ഇതുവരെ യുക്രൈനില്‍ നിന്ന് അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിച്ചതായാണ് ക്രിപ്റ്റോകറന്‍സി നിരീക്ഷകര്‍ അറിയിക്കുന്നത്. ഏതാണ്ട് 4,000 സംഭാവനകള്‍ ഇതുവരെ ബിറ്റ് കോയിനുകളില്‍ യുക്രൈനിന് ലഭിച്ചിട്ടുണ്ട്. 95 ഡോളറാണ് ഇതുവരെയുള്ള ലഭിച്ചിട്ടുള്ള ശരാശരി സംഭാവന. മൂന്ന് മില്യണ്‍ ഡോളറിന്റെ അജ്ഞാത സംഭാവനവരെ ലഭിച്ചിട്ടുണ്ടെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിപ്റ്റോകറന്‍സികളായ ബിറ്റ് കോയിന്‍, എഥേറിയം, യു എസ് ഡി ടി
എന്നിവയില്‍ സംഭാവനകള്‍ രാജ്യം സ്വീകരിക്കുന്നുവെന്ന് റഷ്യന്‍ ആക്രമണത്തിന് പിന്നാലെ സര്‍കാറിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് വാലറ്റുകളുടെ അഡ്രസ് പുറത്ത് വിട്ട് നാല് മണിക്കൂര്‍ പൂര്‍ത്തയാവും മുമ്പ് തന്നെ 3.3 മില്യണ്‍ ഡോളറിന്റെ സഹായം യുക്രൈനിന് ലഭിച്ചുകഴിഞ്ഞിരുന്നു.
കുറെ കാലങ്ങളായി ക്രിപ്‌റ്റോ ഖനനത്തിന്റെയും, ഇടപാടുകളുടെയും ശ്രദ്ധകേന്ദ്രമായിരുന്നു യുക്രൈന്‍. അതുപോലെ ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയിലെ വിദഗ്ധരുടെ താവളമാണ് യുക്രൈന്‍.
പുതിയ കാലത്ത് യുദ്ധ സാഹചര്യങ്ങളില്‍ ക്രിപ്റ്റോകറന്‍സിയില്‍ സംഭാവനകള്‍ നല്‍കി വരുന്നത് ഒരു പതിവായിട്ടുണ്ടെന്നും സംഘര്‍ഷം നിലനില്‍ക്കുന്ന ലോകത്തിന്റെ മറ്റിടങ്ങളിലും ഈ ട്രെന്‍ഡ് ഉണ്ടെന്നും ബിബിസി ചൂണ്ടിക്കാണിക്കുന്നു.
Powered by Info News For You
Comments
Post a Comment