'ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും, ഈ കുട്ടികളെയും അമ്മയെയും വിട്ട് പോകാനില്ല'! യുക്രൈനിൽ മെഡിസിൻ പഠിക്കുന്ന ഇൻഡ്യൻ വിദ്യാർഥിനി അവസരം ലഭിച്ചിട്ടും രാജ്യം വിടാൻ തയ്യാറായില്ല, കാരണമുണ്ട്; യുദ്ധഭൂമിയിൽ നിന്ന് ഒരു നന്മയുടെ കഥ

കൈവ്: (www.kvartha.com 28.02.2022) യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യാനും അഭയാർഥികളായി മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്യുന്ന സമയത്ത്, ഒരു ഇൻഡ്യൻ വിദ്യാർഥിനി അവിടെ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. യുക്രൈനിൽ മെഡിസിൻ പഠിക്കുന്ന ഹരിയാനയിൽ നിന്നുള്ള നേഹ എന്ന പെൺകുട്ടി ഒഴിയാൻ അവസരം ലഭിച്ചിട്ടും യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ വിസമ്മതിച്ചു. പക്ഷേ, അതിന് പിന്നിലെ കഥയറിയുമ്പോഴാണ് അത്ഭുതം തോന്നുക.

Student refuses to leave Ukraine to look after drafted landlord's family, International, News, Top-Headlines, Ukraine, India, Students, Family, War, Facebook Post, Russia, Romania, Girls.

വിദ്യാർഥിയുടെ മാതാപിതാക്കളുടെ സുഹൃത്ത് സവിത ജാഖർ പങ്കിട്ട ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കുന്നു. 17 കാരിയായ പെൺകുട്ടി മൂന്ന് കുട്ടികളുള്ള ഒരു യുക്രേനിയൻ കുടുംബത്തിന്റെ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. നേഹയ്ക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാലാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ ഒരു കൺസ്ട്രക്ഷൻ എൻജിനീയറുടെ വീട്ടിൽ മുറി വാടകയ്‌ക്കെടുത്തത്.

റഷ്യയുമായുള്ള യുദ്ധത്തിൽ തന്റെ രാജ്യത്തെ സേവിക്കാൻ പോരാടുന്നതിന് വീടിന്റെ ഉടമ സ്വമേധയാ യുക്രേനിയൻ സൈന്യത്തിൽ ചേർന്നു. ഇതോടെ അയാളുടെ ഭാര്യയെയും അവരുടെ മൂന്ന് കുട്ടികളെയും പരിചരിക്കാൻ നേഹ അവിടത്തന്നെ താമസിക്കാൻ തീരുമാനിച്ചു. 'ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും, ഈ കുട്ടികളെയും അവരുടെ അമ്മയെയും ഞാൻ ഇത്തരമൊരു സാഹചര്യത്തിൽ വിടുകയില്ല', പെൺകുട്ടി അമ്മയോട് പറഞ്ഞു. സൈന്യത്തിലായിരുന്ന അച്ഛനെ രണ്ട് വർഷങ്ങൾക്ക് മുമ്പ് നേഹയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് നേഹ യുക്രെയ്നിലെ മെഡികൽ കോളജിൽ പ്രവേശനം നേടിയത്. വീട്ടുടമസ്ഥന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ബങ്കറിലാണ് ഇപ്പോൾ താമസം.

'വീട്ടുടമയുടെ കുട്ടികളുമായി നേഹ അടുപ്പത്തിലായിരുന്നു. യുദ്ധം ആസന്നമാണെന്ന് തോന്നിയതിനാൽ രാജ്യം വിടാൻ അവൾക്ക് ഉപദേശം ലഭിച്ചു. മകളെ ഒഴിപ്പിക്കാൻ അവളുടെ അമ്മ തീവ്രശ്രമം നടത്തി. ഒടുവിൽ, പെൺകുട്ടിക്ക് റൊമാനിയയിലേക്ക് കടക്കാൻ അവസരം ലഭിച്ചു, എന്നാൽ ഈ നിർണായക ഘട്ടത്തിൽ അവൾക്കൊപ്പം താമസിച്ചിരുന്ന സ്നേഹമുള്ള കുടുംബത്തെ ഉപേക്ഷിക്കാൻ നേഹ വിസമ്മതിച്ചു' - സവിത ജാഖർ കുറിച്ചു.

Keywords: Student refuses to leave Ukraine to look after drafted landlord's family, International, News, Top-Headlines, Ukraine, India, Students, Family, War, Facebook Post, Russia, Romania, Girls. 



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?