സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

കൊച്ചി: (www.kasargodvartha.com 28.02.2022) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച 520 രൂപയാണ് ഒരു പവന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുക.

തുടര്‍ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില തിങ്കളാഴ്ച ഉയര്‍ന്നത്. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ കടുത്ത അസ്ഥിരതയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം, രണ്ട് ഘട്ടങ്ങളിലായി പവന് 1,000 രൂപ കൂടി 37,800ല്‍ എത്തിയിരുന്നു. ഇതോടെ മാസത്തിലേ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു.

Kochi, News, Kerala, Top-Headlines, Gold, Price, Gold price hiked again on February 28.

Keywords: Kochi, News, Kerala, Top-Headlines, Gold, Price, Business, Gold price hiked again on February 28.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?