റഷ്യയുമായുള്ള ചര്‍ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ല, അതിര്‍ത്തി സംരക്ഷിക്കുക ലക്ഷ്യം; യുക്രൈന്‍- റഷ്യ ചര്‍ചയ്ക്ക് മുന്നോടിയായി പ്രതികരിച്ച് സെലന്‍സ്‌കി

മോസ്‌കോ: (www.kvartha.com 28.02.2022) റഷ്യയുമായുള്ള ചര്‍ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍- റഷ്യ ചര്‍ചയ്ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുക്രൈനെ സംബന്ധിച്ച് അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു.

News, Mosco, World, Discuss, Ukraine, Russia, President, Ukraine President On Russia Talks.

ഞായറാഴ്ചയാണ് ബെലാറസില്‍ വച്ച് ചര്‍ചയ്ക്ക് തയാറെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യയാണ് പ്രഖ്യാപിച്ചത്. യുക്രൈന്‍ പ്രതിനിധി സംഘം ചര്‍ചയ്ക്ക് തിരിച്ചതായി റിപോര്‍ട്. ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്.

Keywords: News, Mosco, World, Discuss, Ukraine, Russia, President, Ukraine President On Russia Talks. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?