ബാല്‍കണി തകര്‍ന്ന് 5 വയസുകാരന് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്

മുംബൈ: (www.kvartha.com 01.03.2022) ഷോപിംഗ് സെന്ററിന്റെ ബാല്‍കണിയുടെ ഒരു ഭാഗം തകര്‍ന്ന് അഞ്ച് വയസുകാരന്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ കുര്‍ള വെസ്റ്റ് ഏരിയയിലെ റാം മനോഹര്‍ ലോഹ്യ മാര്‍ഗില്‍ ഗ്രൗന്‍ഡ് പ്ലസ് വണ്‍ സ്ട്രക്ചറിലാണ് സംഭവം.

'ബാല്‍കണിയുടെ ഒരു ഭാഗം അടര്‍ന്ന് താഴെയുള്ള കാന്റീനില്‍ വീണു. അഫാന്‍ ഖാനെ (5) അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി അറിയിച്ചു. റഫീക് ശെയ്ഖ് (46), ഇര്‍ഫാന്‍ ഖാന്‍ (33), മുഹമ്മദ് സിക്രാന്‍ (6) എന്നിവര്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിബി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Mumbai, News, National, Death, Police, Injured, Treatment, Hospital, 5 Year-Old Dead, Three Injured In Balcony Collapse In Mumbai: Police.

Keywords: Mumbai, News, National, Death, Police, Injured, Treatment, Hospital, 5 Year-Old Dead, Three Injured In Balcony Collapse In Mumbai: Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?