ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്നു; ഡ്രൈവർ ഇറങ്ങിയോടി
തൃക്കരിപ്പൂർ: (www.kasargodvartha.com 29.06.2021) ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്നതോടെ ഡ്രൈവർ ഇറങ്ങിയോടി. തങ്കയം ജംഗ്ഷനിലാണ് കാറിന് തീപിടിച്ചത്. ഡ്രൈവർ കരിവെള്ളൂർ കുണിയനിലെ സന്തോഷ് കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിന്റെ ബോണറ്റിൽ നിന്നുമാണ് തീ പടർന്നത്.
ഡ്രൈവർ ഇറങ്ങി ഓടുന്നതിനിടെ കാർ അടുത്തുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്ത പള്ളിയിൽ നിന്നും ഹോടെലിൽ നിന്നും വെള്ളം എത്തിച്ച് തീയണക്കുകയായിരുന്നു.
ഡ്രൈവർ ഇറങ്ങി ഓടുന്നതിനിടെ കാർ അടുത്തുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്ത പള്ളിയിൽ നിന്നും ഹോടെലിൽ നിന്നും വെള്ളം എത്തിച്ച് തീയണക്കുകയായിരുന്നു.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും കുതിച്ചെത്തിയിരുന്നു. എഞ്ചിൻ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Keywords: Kasaragod, Kerala, News, Trikaripur, Car, Car-burnt, Car-driver, Fire, Electric post, Hotel, Water, Fire force, Car caught fire while driving.
Powered by Info News For You

Comments
Post a Comment