17 കാരിയുമായി കറങ്ങുന്നതിനിടെ പൊലീസ് പിടിയിലായ മൂന്ന് കാസർകോട്ടുകാരിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട് കെണിയിൽ വീഴ്ത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് അനവധി പെൺകുട്ടികളെ

മലപ്പുറം: (www.kasargodvartha.com 30.06.2021) ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പരിചയപ്പെട്ട് വലയിൽ വീഴ്ത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന മൂന്ന് കാസർകോട്ടുകാർ മലപ്പുറത്ത് പൊലീസിന്റെ പിടിയിലായി. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ശാഹിദ് (20), അബു ത്വാഹിർ (19) എന്നിവരാണ് അറസ്റ്റിലായത്.

Kerala, Kasaragod, Top-Headlines, News, Malappuram, Police, Arrest, Youth, Social-Media, Social Networks, Case, Instagram, Three Kasaragod youth arrested.



മലപ്പുറം സ്വദേശിനിയായ 17 കാരിയോടൊപ്പം കറങ്ങുന്നതിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവാക്കളും ഒരു പെൺകുട്ടിയും സഞ്ചരിച്ച വാഹനം വൺവേ തെറ്റിച്ച് പൊലീസിന്റെ മുന്നിൽ പെടുകയായിരുന്നു. ദുരൂഹസാഹചര്യത്തിൽ ഇവരെ കണ്ടതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ മൊഴികളിലെ വൈരുധ്യം ഇവരെ കുടുക്കുകയായിരുന്നു. താനും 17 കാരിയും പ്രണയത്തിലാണെന്നും ചെമ്മാട് വാടകെക്കെടുത്ത റൂമിലേക്ക് പോവുകയായിരുന്നുവെന്നുമാണ് നിയാസ് പറഞ്ഞത്. മറ്റ് മൂന്ന് പേർ സുഹൃത്തുക്കളാണെന്നും പറഞ്ഞു.

തുടർന്ന് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്‌തു. നിയാസ് 17 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും റിപോർട് ഉണ്ട്. ഓൺലൈൻ ക്ലാസിനായി ഫോൺ ഉപയോഗിക്കുമ്പോഴാണ് പെൺകുട്ടി നിയാസുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ഈ പെൺകുട്ടി ഒരു ഇര മാത്രം ആണെന്നാണ് പൊലീസ് പറയുന്നത്. ഇത് പോലെ അനേകം പെൺകുട്ടികളെ ഇവർ ചതിയിൽ വീഴ്ത്തിയതായി പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം പൊലീസ് വിട്ടയച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

keywords: Kerala, Kasaragod, Top-Headlines, News, Malappuram, Police, Arrest, Youth, Social-Media, Social Networks, Case, Instagram, Three Kasaragod youth arrested.

- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?