വനം കൊള്ളയിലും സ്വർണ കടത്തിലും പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചു; സ്വര്‍ണ കടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വടേഷന്‍ സിപിഎമിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറിയെന്ന് അഡ്വ. കെ ശ്രീകാന്ത്
കാസർകോട്: (www.kasargodvartha.com 01.07.2021) ആയിരം കോടിയുടെ വനം കൊള്ളയുടെ കുറ്റക്കാർക്കെതിരെ നടപടി എടുക്കുക, സ്വർണക്കടത്ത്, ക്വടേഷൻ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് സർകാരും സിപിഎമും അവസാനിപ്പിക്കുക, സ്ത്രീ പീഢനങ്ങൾ തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി ജില്ലയിലെ പഞ്ചായത്ത്, മുൻസിപാലിറ്റികളിലെ കേന്ദ്രങ്ങളിൽ പദയാത്ര സംഘടിപ്പിച്ചു.
കാസർകോട് മുനിസിപല്‍ കമിറ്റി സംഘടിപ്പിച്ച പദയാത്ര ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്‌തു. സ്വര്‍ണ കടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വടേഷന്‍ എന്നിവ സിപിഎമിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. വനഭൂമിയിലുള്ള മരങ്ങള്‍ മുറിച്ചുകടത്താന്‍ നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുകയാണ് പിണറായി വിജയന്‍ സര്‍കാര്‍ ചെയ്തിട്ടുള്ളത്. ആദിവാസികള്‍ക്ക് പട്ടയം നല്‍കിയിട്ടുള്ള ഭൂമിയില്‍ നിന്നു പോലും മരം കടത്തപ്പെട്ടു. വനം കൊള്ള ചര്‍ച ചെയ്യുന്നതിനു പകരം പഴയകാലത്തെ വീരകഥകള്‍ വിളമ്പുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രിയും.
കേരളത്തില്‍ കോവിഡ് ആശങ്ക ഇപ്പോഴും തുടരുകയാണ്. ഇതിനെകുറിച്ചൊന്നും ചര്‍ച ചെയ്യാതെ ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാനും ചര്‍ച ചെയ്യാനുമാണ് ജനപ്രതിനിധികള്‍ക്ക് താത്പര്യം. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഭരണകക്ഷി എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതായി തെളിഞ്ഞിരിക്കുന്നു. കേരളത്തില്‍ സ്ത്രീപീഢനങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു. പിണറായി ഭരണത്തില്‍ വനിതാ കമീഷനില്‍ സ്ത്രീകള്‍ക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും നിയമവാഴ്ച തകര്‍ന്നുവെന്നും കെ ശ്രീകാന്ത് കുറ്റപ്പെടുത്തി.
മണ്ഡലം കമിറ്റി സെക്രട്ടറി ഉമ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി മനുലാല്‍ മേലത്ത് സംസാരിച്ചു. മുനിസിപല്‍ കമിറ്റി ജനറല്‍ സെക്രടറി കെ ജി മനോഹരന്‍ സ്വാഗതവും റാം മോഹന്‍ നന്ദിയും പറഞ്ഞു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര താലൂക് ഓഫീസിനു മുന്നില്‍ സമാപിച്ചു.
ചെമ്മനാട് പഞ്ചായത്ത് കമിറ്റി പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു
മേൽപറമ്പ്: ചെമ്മനാട് പഞ്ചായത്ത് കമിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മണ്ഡലം ജനറൽ സെക്രടറി രാജേഷ് കൈന്താർ ഉദ്ഘാടനം ചെയ്തു. കോടികളുടെ മരം കൊള്ള നടത്തിയവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാതെ സംരക്ഷിക്കുന്ന എൽഡിഎഫ് നിലപാട് കള്ളന് കഞ്ഞി വെച്ചവൻ്റെതാണെന്ന് അദ്ദേഹം ആരോപിച്ചു.
നേതാക്കളുടെയും, സർകാരിൻ്റെയും പരോക്ഷമായ പിന്തുണയോട് കൂടിയിട്ടാണ് ഇത്രയും വലിയ കൊള്ള നടന്നിട്ടുള്ളത്. സത്യസന്ധമായ രീതിയിൽ അന്യേഷണം നടക്കുകയാണെങ്കിൽ ഉന്നതർ പ്രതികളാകും എന്നതിലാണ് സർകാർ മൃദു സമീപനം കാണിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ മരം നടുകയും അല്ലാത്തപ്പോൾ വ്യാപകമായി മരം മുറിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർകാർ നിലപാട് പ്രതിഷേധാർഹമാണ്.
സ്വർണ്ണക്കടത്തിൻ്റെയും, സ്ത്രീ പീഡനങ്ങളുടെയും, ക്വടേഷൻ സംഘങ്ങളുടെയും പാർടി മാത്രമായി സിപിഎം അധപതിച്ചു. സ്വർണക്കടത്തുകാരുടെ ലെവി പിരിവ് കൊണ്ടാണ് നേതാക്കളടക്കം ഇന്ന് പാർടി പ്രവർത്തനം നടത്തുന്നത്. രാജ്യദ്രോഹപ്രവർത്തനത്തിന് കൂട്ട് നിൽക്കുന്ന സിപിഎം പ്രവർത്തന ശൈലിയെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും രാജേഷ് കൈന്താർ പറഞ്ഞു.
ചളിയങ്കോട് നിന്നും മേൽപ്പറമ്പ് വരെ പദയാത്ര നടത്തി. പഞ്ചായത്ത് കമിറ്റി പ്രസിഡൻ്റ് മണികൺഠൻ ചാത്തങ്കൈ അധ്യക്ഷത വഹിച്ചു. മഹിളാമോർച മണ്ഡലം ജനറൽ സെക്രടറി സൗമ്യ പത്മനാഭൻ, സുജാത രാമകൃഷ്ണൻ, ധന്യ ദാസൻ, സുചിത്ര ഹരിഷ്, ഹരീഷ്, കൃഷ്ണൻ നേതൃത്വം നൽകി. അച്ചേരി ബൂത് പ്രസിഡൻ്റ് മുരളി ക്യഷ്ണൻ സ്വാഗതവും, ഗണേഷ് പള്ളിപ്പുറം നന്ദിയും അറിയിച്ചു.
Keywords: Kasaragod, Kerala, News, BJP, Chemnad, Melparamba, Panchayath, Forest, Gold, Busstand, Committee, Office, Secretary, COVID-19, Protest, Adv. Srikanth, Women, President, Congress, Pinarayi-Vijayan, CPIM, BJP organized protest marches at various centers.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment