രണ്ടാം ഡോസ് വാക്സിനേഷനായി എത്തിയ 65കാരന് കുത്തിവെയ്പ് നടത്തിയത് രണ്ടു തവണ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു

ആലപ്പുഴ: (www.kvartha.com 29.06.2021) ആലപ്പുഴയില്‍ രണ്ടാം ഡോസ് വാക്സിനേഷനായി എത്തിയ 65കാരന് രണ്ടു തവണ കുത്തിവെയ്പ് നടത്തിയതായി പരാതി. കരുവാറ്റ ഇടയിലില്‍ പറമ്പില്‍ ഭാസ്‌കരനാണ് രണ്ടു തവണ കുത്തിവെയ്പ് നടത്തിയതെന്നാണ് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

65-year-old, who arrived for a second dose vaccination, was vaccinated twice; He was rushed to hospital in critical condition, Alappuzha, News, Complaint, Hospital, Treatment, Health, Health and Fitness, Kerala.

കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ആദ്യ ഡോസ് എടുത്ത് ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് ഭാസ്‌കരന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയത്. വാക്സിന്‍ രണ്ടു തവണ കുത്തിവെച്ചതിനെ തുടര്‍ന്ന് വൈകിട്ടോടെയാണ് ഭാസ്‌കരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാക്സിന്റെ രണ്ടാം കൗന്‍ഡറില്‍ വച്ചാണ് വീണ്ടും വാക്സിന്‍ നല്‍കിയത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ വല്ലതുമുണ്ടോ എന്ന ആദ്യ കൗന്‍ഡറിലെ ചോദ്യത്തിന് പ്രഷറിന് മരുന്ന് കഴിക്കുന്നതായി ഭാസ്‌കരന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പ്രഷറിന് ആദ്യം മരുന്ന് നല്‍കിയതാണെന്ന് കരുതി വീണ്ടും കുത്തിവെയ്പിന് വിളിച്ചപ്പോള്‍ പോകുകയായിരുന്നു.

അതേസമയം കുത്തിവെയ്പ് എടുത്തോ എന്ന ചോദ്യത്തിന് ഭാസ്‌കരന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വാക്സിന്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ രണ്ടാമത്തെ കൗന്‍ഡറില്‍ എന്തുകൊണ്ട് വാക്സിന്‍ നല്‍കിയോ എന്ന് പരിശോധിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Keywords: 65-year-old, who arrived for a second dose vaccination, was vaccinated twice; He was rushed to hospital in critical condition, Alappuzha, News, Complaint, Hospital, Treatment, Health, Health and Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?