കൂട്ടബലാത്സംഗക്കേസ് പ്രതി ആഗ്ര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

ആഗ്ര: (www.kvartha.com 30.06.2021) കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷിനെ ആഗ്ര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തടവുമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലാണ് മുകേഷിനെ കണ്ടതെന്ന് ആഗ്ര ജയില്‍ സൂപ്രണ്ട് അറിയിച്ചു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മുകേഷിന്റെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മുകേഷിന്റെ പിതാവ് ആരോപിച്ചു. മുകേഷിന്റെ മുഖത്ത് നഖം കൊണ്ട് മാന്തിയ പാടുകളുണ്ടെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Agra, News, National, Crime, Death, Found Dead, Accused, Jail, Molestation case accused found dead in Agra jail

Keywords: Agra, News, National, Crime, Death, Found Dead, Accused, Jail, Molestation case accused found dead in Agra jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?