ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത് ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്ത്; സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് സുപ്രീംകോടതിയും
ന്യൂഡെല്‍ഹി: (www.kvartha.com 29.06.2021) സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരന് തിരിച്ചടി.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളി. ഈ വിഷയത്തില്‍ ഹൈകോടതി പരാമര്‍ശം തന്നെ സുപ്രീംകോടതിയും ആവര്‍ത്തിച്ചു. ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നായിരുന്നു ഹൈകോടതി പരാമര്‍ശം.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് നിര്‍മാണമെന്ന് സര്‍കാരും നിര്‍മാണ കമ്പനിയും അറിയിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടാം കോവിഡ് തരംഗത്തിനിടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
Powered by Info News For You

Comments
Post a Comment