മലമുകളിൽ സ്വന്തമായി ഡാം നിർമിച്ചു മീൻ വളർത്തിയ കർഷകന് ലഭിച്ചത് നൂറുമേനി വിളവ്

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.06.2021) 
ബളാൽ ഗ്രാമപഞ്ചായത്തിലെ കർണാടക വനാതിർത്തിയോട് ചേർന്ന എടക്കാനം മലമുകളിൽ ഡാം നിർമിച്ചു മീൻ വളർത്തിയ പുരയിടത്തിൽ പ്രസാദ് എന്ന കർഷകന് ലഭിച്ചത് നൂറ് മേനിവിളവ്. 800 ഗ്രാമോളം തൂക്കം വരുന്ന 20 ക്വിന്റലോളം മീനാണ് വിളവെടുപ്പിന് പാകമായത്.


Kasaragod, Kerala, News, Fish, Farmer, Karnataka, Vellarikundu, Lockdown, COVID-19, Panchayath, Farmer who built his own dam on the hill and raised fish got a hundredfold yield.


അഞ്ചേകർ ഭൂമിയിൽ ആരും കൊതിക്കുന്ന കാർഷിക വിളകൾക്കൊപ്പമാണ് പ്രസാദ് മീൻ വളർത്താനായി ഡാമും ഒരുക്കിയത്. മലമുകളിൽ നിരപ്പായ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികുത്തി അതിൽ കല്ലുകെട്ടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു സുരക്ഷിതമായിട്ടാണ് ഡാം നിർമിച്ചത്. വനാതിർത്തിയിൽ നിന്നും പൈപ് വഴിയാണ് ഡാമിലേക്ക് വെള്ളമെത്തിച്ചത്. 25 ലക്ഷം ലിറ്റർ കൊള്ളുന്ന സമചതുരത്തിലുള്ള രണ്ട് ഡാമുകളിലായാണ് മീൻ കുഞ്ഞുങ്ങളെ ഇറക്കിയത്.

കൃഷി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എങ്കിലും 12 ലക്ഷം രൂപയോളമാണ് ഡാം നിർമാണം ഉൾപെടെ മീൻ വളർത്തലിന് വേണ്ടി പ്രസാദ് ചിലവഴിച്ചത്. ലോക്ഡൗൺ അടക്കമുള്ള പ്രതിസന്ധികൾ തരണം ചെയ്ത് മുടങ്ങാതെ തീറ്റകൾ എത്തിച്ചു മീൻ വളർത്തിയെടുത്ത പ്രസാദിന് ഇനി അവ വിറ്റു തീർക്കുകയെന്ന കടമ്പ കൂടിയുണ്ട്.

മീനുകളുടെ വിളവെടുപ്പ് കോവിഡ് പ്രോടോകോൾ പാലിച്ചുകൊണ്ട് ബളാൽ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിലും കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യാനും ചേർന്ന് നിർവഹിച്ചു.



Keywords: Kasaragod, Kerala, News, Fish, Farmer, Karnataka, Vellarikundu, Lockdown, COVID-19, Panchayath, Farmer who built his own dam on the hill and raised fish got a hundredfold yield.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?